വിറകടുപ്പിൽ കപ്പപുഴുങ്ങി പ്രതിഷേധം

പൂച്ചാക്കൽ: സി.പി.എം പൂച്ചാക്കൽ ലോക്കൽ കമ്മിറ്റി ​െപട്രോൾ ഡീസൽ-പാചക വില വർധനവിനെതിരെ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. പൂച്ചാക്കൽ ഇലക്ട്രിസിറ്റി ഓഫിസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. കെ.ബി. ബാബുരാജ്, എൻ.ടി. ഭാസ്കരൻ, പി. സോമൻ, ധനേഷ് കുമാർ, ജെ. സത്താർ, സറിൻ പി. രാജ്, കെ.ഇ. കുഞ്ഞുമോൻ, പി.കെ. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. പാചകവാതക വില വർധനക്കെതിരെ വിറകടുപ്പിൽ കപ്പ പുഴുങ്ങി വിതരണം ​െചയ്​തു. ചിത്രം : പാചക വാതക വില വർധനയിൽ വിറകടുപ്പിൽ കപ്പ പുഴുങ്ങി നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.