പൊലീസ് പിടിച്ച പുലിവാൽ, അഥവാ ഒരു ശ്വാനൻെറ സംസ്കാരം കായംകുളം: ഇനി നായ് ചത്ത് പുഴുത്ത് കിടന്നാലും കനകക്കുന്ന് സ്റ്റേഷനിലെ പൊലീസുകാർ തിരിഞ്ഞുനോക്കില്ല. അത്രക്ക് പണിയാണ് ഇവിടത്തെ പൊലീസുകാർക്ക് കിട്ടിയത്. വേലഞ്ചിറ-പൊലീസ് സ്റ്റേഷൻ റോഡിൽ മാവേലി സ്റ്റോറിന് സമീപം ചത്ത് കിടന്ന നായെ കുഴിച്ചിട്ടതാണ് പുലിവാലായത്. എ.എസ്.ഐ നിസാർ പൊന്നാരേത്തും സീനിയർ സിവിൽ പൊലീസ് ഓഫിസർ സതീഷ് തഴവയും കാട്ടിയ സാമൂഹ്യ പ്രതിബദ്ധതയാണ് അവർക്ക് വിനയായത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. സപ്ലൈകോ ഔട്ട്ലെറ്റിന് മുന്നിലാണ് നായ് ചത്ത് കിടന്നത്. ഇവിടെ വരുന്നവരും പരിസരത്തുള്ളവരും കണ്ടതായി നടിക്കാതിരുന്നതോടെ ഇരുവരും ചേർന്ന് സമീപ പുരയിടത്തിൽ കുഴിച്ചിട്ടു. അധ്യാപകനായ അനിൽബോസും നാട്ടുകാരനായ പ്രതാപനും ഇവർക്ക് ഒപ്പമുണ്ടായിരുന്നു. സ്റ്റേഷൻ പരിസരം വെള്ളക്കെട്ടായതാണ് സമീപ സ്ഥലം തെരഞ്ഞെടുക്കാൻ കാരണം. ഇത് വിഡിയോയിൽ പകർത്തി ആരോ പോസ്റ്റിട്ടതോടെ സംഭവം വൈറലായി. പൊലീസുകാരുടെ മാതൃക സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന സമയത്താണ് കുഴിച്ചിടലിനെതിരെ പുരയിട ഉടമയുടെ രംഗപ്രവേശനം. ഇതോടെ വിഷയത്തിന് മറ്റൊരു രൂപം വന്നു. പവിത്രമായ സ്ഥലത്ത് പട്ടിയെ കുഴിച്ചിട്ടവർക്ക് എതിരെ കേസ് എടുക്കണമെന്നുവരെ ആവശ്യം ഉയർന്നു. പൊലീസുകാരോട് താൽപര്യമില്ലാത്തവരും സ്ഥലം ഉടമക്ക് പിന്നിൽ അണിനിരന്നതോടെ കാര്യം കൈവിടുമെന്നായി. ഇതോടെ കുഴിമാന്തി അഴുകിയ നായെ പുറത്തെടുത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്റ്റേഷൻ വളപ്പിൽ കുഴിച്ചിട്ടാണ് പരിഹാരമുണ്ടാക്കിയത്. പൊലീസ് പിടിച്ച പുലിവാൽ എന്ന തലക്കെട്ടിൽ സിവിൽ പൊലീസ് ഓഫിസറായ സതീശ് ഫേസ്ബുക്കിൽ തൻെറ ദുരനുഭവം പങ്കുവെച്ചതോടെയാണ് ഇത് ചർച്ചയായത്. ചിത്രം: APLKY5DOG കനകക്കുന്ന് സ്റ്റേഷനിലെ പൊലീസുകാർ നായെ കുഴിച്ചിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.