മന്ത്രിയുടെ ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി

ചെങ്ങന്നൂർ: അനുപമയെ അപമാനിച്ച മന്ത്രി സജി ചെറിയാനും നഗരസഭ ചെയർപേഴ്സനെ ആക്രമിച്ച സെക്രട്ടറിക്കും ഒരേ മുഖമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ശബരിനാഥ് ആരോപിച്ചു. ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന സെക്രട്ടറി എസ്. നാരായണനെ സംരക്ഷിക്കുന്ന മന്ത്രിയുടെയും​ ഇടതു മുന്നണിയുടെയും നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി മന്ത്രിയുടെ ക്യാമ്പ് ഓഫിസിലേക്ക്​ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, പി.വി ജോൺ, ഡി. നാഗേഷ് കുമാർ, ജോർജ് തോമസ്, ഇ.വൈ. മുഹമ്മദ് ഹനീഫ മൗലവി, ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ്പ്, ടിജിൻ ജോസഫ്, ജിജി പുന്തല, ഡോ. ഷിബു ഉമ്മന്‍, ഹരികുമാർ ശിവാലയം, കെ. ഷിബു രാജന്‍, വരുണ്‍ മട്ടക്കല്‍, കെ. ദേവദാസ്, ജോജി ചെറിയാന്‍, കെ.ബി. യശോധരന്‍, സോമന്‍ പ്ലാപ്പള്ളി, റിജോ ജോണ്‍ ജോര്‍ജ് എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന​ ആവശ്യമുന്നയിച്ച് നടന്ന എട്ടാം ദിവസത്തെ റിലേ സത്യഗ്രഹം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ പാർലമൻെററി പാർട്ടി ലീഡർ കെ. ഷിബു രാജൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.