ആധുനിക മത്സ്യമാർക്കറ്റ്: സ്ഥലം പരിശോധിച്ചു

ആലപ്പുഴ: നഗരസഭയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ഫിഷ് മാർക്കറ്റ് ഒരുക്കാൻ നടപടികൾക്ക് തുടക്കമായി. തീരദേശ വികസന കോർപറേഷൻ സഹകരണത്തോടെയാണ് മാർക്കറ്റ് സജ്ജമാക്കുക. നഗരത്തിലും പുന്നപ്രയിലും ആധുനിക ഫിഷ് മാർക്കറ്റ് വേണമെന്ന് എച്ച്. സലാം എം.എൽ.എ ഫിഷറീസ് മന്ത്രി സജി ചെറിയാന് നൽകിയ കത്തി​ൻെറ അടിസ്ഥാനത്തിലാണ് നടപടി. നഗരസഭയുടെ അധീനതയിലുള്ള വലിയകുളം ജങ്ഷനു സമീപത്തെ 60 സൻെറ് സ്ഥലം മാർക്കറ്റിനായി കണ്ടെത്തി. ഇവിടെ ഹൈടെക് ഫിഷ് മാർക്കറ്റ്, ബീഫ് സ്​റ്റാൾ, ചിക്കൻ സ്​റ്റാൾ, സ്​റ്റോറേജ് സംവിധാനം, കോൾഡ് സ്​റ്റോറേജ് സംവിധാനം, മാലിന്യനിർമാർജന സംവിധാനങ്ങൾ, പാർക്കിങ്​ സംവിധാനം എന്നിവയും ശൗചാലയ സംവിധാനവും ഒരുക്കും. താഴത്തെ നിലയിലാകും ഈ സംവിധാനങ്ങൾ പ്രവർത്തിക്കുക. മുകൾനിലയിൽ സ്​റ്റോർ റൂമുകൾ, മറ്റ് കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യവുമൊരുക്കും. പദ്ധതി യാഥാർഥ്യമാക്കുന്നതി​ൻെറ ഭാഗമായി തീരദേശ വികസന കോർപറേഷൻ അധികൃതർ വലിയകുളത്തെയും പുന്നപ്ര മാർക്കറ്റ് ജങ്ഷനു പടിഞ്ഞാറു ഭാഗത്തെ 40 സൻെറ്​ സ്ഥലവും സന്ദർശിച്ചു. പദ്ധതി പ്രാവർത്തികമാക്കുന്നതി​ൻെറ ഭാഗമായി നഗരസഭയിൽ ചേർന്ന യോഗത്തിൽ എച്ച്. സലാം എം.എൽ.എ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൻ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, തീരദേശ വികസന കോർപറേഷൻ പ്രോജക്ട് അസോസിയേറ്റ് ലക്ഷ്മി രാജീവ്, ജനറൽ മാനേജർ രാജു ആനന്ദ്, അസി. എക്സി. എൻജിനീയർ സന്തോഷ് കുമാർ, പ്രോജക്​ട്​ അസി. ഹരിഗോവിന്ദ് എന്നിവർ പങ്കെടുത്തു. (ചിത്രം... ഫിഷ് മാര്‍ക്കറ്റിനായി നിശ്ചയിച്ച വലിയകുളത്തുള്ള സ്ഥലം എച്ച്. സലാം എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.