പഞ്ചായത്ത്​ സ്ഥിരം സമിതി അധ്യക്ഷന്​ മർദനമേറ്റു

പൂച്ചാക്കൽ: ഗൃഹപ്രവേശന വീട്ടിലുണ്ടായ വാക്​തർക്കത്തെ തുടർന്ന് പാണാവള്ളി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജി. ധനേഷ് കുമാറിന് മർദനമേറ്റു. ചികിത്സക്കായി തുറവൂർ ഗവ. ആശുപത്രിയിൽ ധനേഷിനെ പ്രവേശിപ്പിച്ചെങ്കിലും കടുത്ത വയറുവേദനയെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. ധനേഷിനെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് ധന്യ സന്തോഷും സി.പി.എം പൂച്ചാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി. ബാബുരാജും ആവശ്യപ്പെട്ടു. പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.