മുൻവൈരാഗ്യത്തിൽ യുവാവി​െന വെടിവെച്ചു; പ്രതി അറസ്​റ്റിൽ

ആലപ്പുഴ: മുൻവൈരാഗ്യത്തിൽ എയർഗൺ ഉപയോഗിച്ച്​ യുവാവ​ിനെ വെടിവെച്ചു; പ്രതി അറസ്​റ്റിൽ. ആലപ്പുഴ ആലിശ്ശേരി വാർഡ്​ എച്ച്​.ബി പാടം നൈസാം മൻസിൽ നഹാസിനാണ്​ (28) വെടിയേറ്റത്​. സംഭവത്തിൽ വലിയകുളം വാർഡിൽ ആലിശ്ശേരി ചിറയിൽവീട്ടിൽ അജ്​മൽ സേട്ടിനെ​ (28) സൗത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. വെള്ളിയാഴ്​ച രാത്രി 9.30നാണ്​ കേസിനാസ്​പദമായ സംഭവം. ഇർഷാദ്​ പള്ളിയിൽ നമസ്​കാരശേഷം പുറത്തിറങ്ങി ആലിശ്ശേരി - അമ്പലം റോഡിലൂടെ നടന്നു​േപാകു​േമ്പാൾ വാഹനത്തിലെത്തിയ അജ്​മൽ കൈയിൽകരുതിയ എയർഗൺ ഉപയോഗിച്ച്​ വെടിവെക്കുകയായിരുന്നു. ഇടത്​ ഷോൾഡറിന്​ പരിക്കേറ്റ നഹാസ്​ ആശുപത്രിയിൽ ചികിത്സതേടി. കഞ്ചാവ്​, മയക്കുമരുന്ന്​ ഉ​​പയോഗവുമായി ബന്ധപ്പെട്ട് പരാതി നൽകിയ വൈരാഗ്യത്തിലാണ്​ ആക്രമണമുണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.