ആലപ്പുഴ: ജീവിതശൈലി രോഗികളുടെ എണ്ണം കുറക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എ.എം. ആരിഫ് എം.പിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എട്ട് ആംബുലന്‍സുകളുടെ ഫ്ലാഗ് ഓഫ് ആലപ്പുഴ കലക്ടറേറ്റ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് ചികിത്സ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കാന്‍ ആലപ്പുഴ ജില്ലക്ക് സാധിച്ചെന്ന് മന്ത്രി വിലയിരുത്തി. ആംബുലന്‍സുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. യോഗത്തില്‍ എ.എം. ആരിഫ് എം.പി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, ദലീമ ജോജോ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ജില്ല കലക്ടർ എ. അലക്‌സാണ്ടര്‍, നഗരസഭ അധ്യക്ഷ സൗമ്യരാജ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ്, എന്‍.എച്ച്.എം പ്രോജക്ട് മാനേജര്‍ ഡോ. കെ.ആര്‍. രാധാകൃഷ്ണന്‍, മാസ് മീഡിയ ഓഫിസര്‍ പി.എസ്. സുജ തുടങ്ങിയവര്‍ പങ്കെടുത്തു. 81 ലക്ഷം രൂപ ചെലവിട്ട് എട്ട് ആംബുലന്‍സുകളാണ് വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലേക്കായി നല്‍കിയത്. APL ambulance ആലപ്പുഴ കലക്ടറേറ്റിൽ എ.എം. ആരിഫ് എം.പിയുടെ എം.പി ഫണ്ടില്‍നിന്ന് നല്‍കിയ എട്ട് ആംബുലന്‍സുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.