താമരക്കുളത്തും കാട്ടുപന്നിശല്യം; വ്യാപകമായി കൃഷി നശിപ്പിച്ചു

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം. കണ്ണനാകുഴി ഒന്ന്, രണ്ട് വാർഡിലെയും പച്ചക്കാട് 10ാം വാർഡിലെയും കൃഷിയിടങ്ങളിലാണ് നാശമുണ്ടായത്. കണ്ണനാകുഴി പൂവത്തൂർ ചിറയോട് ചേർന്ന് കൃഷി ചെയ്ത ചീനി, ചേമ്പ്, മഞ്ഞൾ, വാഴ തുടങ്ങിയവ നശിപ്പിച്ചു. പച്ചക്കാട് പ്ലാന്തറയിൽ സജീവി​ൻെറ കൃഷിയിടത്തിലും സമീപ പ്രദേശങ്ങളിലുമാണ് കാട്ടുപന്നി ശല്യമുണ്ടായത്. ചീനി, വെട്ടുചേമ്പ്, തെങ്ങിൽ തൈകൾ എന്നിവ നശിപ്പിച്ചു. തെങ്ങിൻ തൈ മൂടുകൾ തുരന്ന് മണ്ണ് മാറ്റി. കാട്ടുപന്നികളാണ് കൃഷികൾക്ക് വലിയ നാശമുണ്ടാക്കിയിരിക്കുന്നതെന്ന് കർഷകർ പറയുന്നു. കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവരം വനപാലകരെ അറിയിക്കുമെന്ന് പ്രസിഡൻറ്​ ജി. വേണു പറഞ്ഞു. ഫോട്ടോ: കണ്ണനാകുഴിയിൽ കാട്ടുപന്നികൾ വാഴകൾ നശിപ്പിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.