റബീഅ് കാമ്പയിൻ സംഗമം

മണ്ണഞ്ചേരി: 'മുഹമ്മദ് നബി: സത്യം, സ്നേഹം, സദ്​വിചാരം' സുന്നി യുവജന സംഘത്തി​ൻെറ റബീഅ് കാമ്പയി​ൻെറ ഭാഗമായി മണ്ണഞ്ചേരി കിഴക്കേ മഹല്ല് യൂനിറ്റ്​ റബീഅ് കാമ്പയിൻ സംഗമവും കൂട്ടുങ്കൽ അബൂബക്കർ അനുസ്മരണവും നടത്തി. ജില്ല ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ എൻ.എ. മുഹമ്മദ് ഇഖ്ബാൽ നാലുതറ അധ്യക്ഷത വഹിച്ചു. സംഗമത്തിൽ മുഹമ്മദ് സിയാദ് അസ്‌ലമി മൗലീദ് പാരായണ നിർവഹണവും സയ്യിദ് മുർഷിദ് തങ്ങൾ പ്രാർഥനയും ജംഇയ്യതുൽ മുഅല്ലിമീൻ റേഞ്ച്​ ജനറൽ സെക്രട്ടറി ടി.എച്ച്. ജഅ്ഫർ മൗലവി റബീഅ് പ്രഭാഷണവും എസ്.വൈ.എസ് മേഖല പ്രസിഡൻറ്​ കെ. ഷാജഹാൻ ആപ്പൂര് പ്രമേയ പ്രഭാഷണവും ഉവൈസ് ഫൈസി പതിയാങ്കര അനുസ്മരണ പ്രഭാഷണവും നടത്തി. സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ്​ ടി.എ. അഷ്​റഫ്കുഞ്ഞ് ആശാൻ, എസ്.വൈ.എസ് മേഖല ജനറൽ സെക്രട്ടറി സൻജാൻ അമ്പാട്ട്, സുഹൈൽ കൂട്ടുങ്കൽ തുടങ്ങിയവർ സംസാരിച്ചു. പടം: സുന്നി യുവജന സംഘം ജില്ല ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.