ഹരിപ്പാട്: ചിങ്ങോലി ആയുർവേദ ഹോസ്പിറ്റലിൻെറ കോവിഡ് പ്രതിരോധ ചികിത്സയായ 'കിരണം' പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ജി. സജിനി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ അശ്വതി തുളസി അധ്യക്ഷത വഹിച്ചു. ബോധവത്കരണ സെമിനാറും നടത്തി. ഡോ. രജിത ശേഖർ ക്ലാസ് നയിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ അനീഷ് എസ്. ചേപ്പാട്, വാർഡ് മെംബർ ഇന്ദുലത, സുലേഖ എന്നിവർ സംസാരിച്ചു. ഹാനിദ, ഡോ. ഷഹനാസ്, ഡോ. ഹാഷ്ന എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.