മിലാദ്‌ മീറ്റും ആദരിക്കലും

മണ്ണഞ്ചേരി: അൽ അൻവാർ ജസ്​റ്റിസ് ആൻഡ്​ വെൽഫെയർ അസോസിയേഷൻ (അജ്‌വ) മണ്ണഞ്ചേരി മേഖല കമ്മിറ്റി 'പ്രവാചകനിലേക്ക് മടങ്ങുക, സാമൂഹികവിപത്തുക്കളെ നന്മകൾകൊണ്ട് നേരിടുക' പ്രമേയത്തിൽ മിലാദ്​ മീറ്റും ആദരിക്കലും സംഘടിപ്പിച്ചു. അജ്‌വ സംസ്ഥാന പ്രസിഡൻറ് അബ്​ദുൽ നാസർ മഅ്ദനി ഓൺലൈനിലുടെ ഉദ്ഘാടനം നിർവഹിച്ചു. ലുഖ്മാനുൽ ഹക്കീം ബാഖവി അധ്യക്ഷത വഹിച്ചു. പടിഞ്ഞാ​േറ മഹല്ല് പ്രസിഡൻറ് മുഹമ്മദ് ബഷീർ, വടക്കനാര്യാട് മഹല്ല്​ പ്രസിഡൻറ്​ അബ്​ദുൽ ഷുക്കൂർ എന്നിവർ പങ്കെടുത്തു. പൊന്നാട് മഹല്ല് ഖതീബ് താഹ ജിഫ്രി ഫൈസി തങ്ങൾ, എസ്. മുഹമ്മദ് കോയ തങ്ങൾ, ജൗഹർ കോയ തങ്ങൾ, കെ.കെ. കൊച്ചുകോയ തങ്ങൾ, ഹുസൈൻ കോയ തങ്ങൾ, പൂക്കുഞ്ഞി കോയ തങ്ങൾ എന്നിവരെ ആദരിച്ചു. അൽഷിഫ ഹെൽപ് ആൻഡ്​ കെയർ ചാരിറ്റബിൾ ട്രസ്​റ്റിന് വേണ്ടി പ്രസിഡൻറ് എസ്. മുഹമ്മദ് കോയ തങ്ങൾ ആദരം ഏറ്റുവാങ്ങി. മൗലിദ് പാരായണ സദസ്സിന് എ.എം. മീരാൻ ബാഖവി, സി.എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവി, ടി.എച്ച്. ജാഫർ മൗലവി, അർഷദ് അലി അഹ്സനി, അഫ്സൽ ജൗഹരി തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശത്തെ നൂറ്റമ്പതോളം മസ്ജിദ് ഇമാമുമാർക്കും മദ്റസ അധ്യാപകർക്കും പുതുവസ്ത്രം വിതരണം ചെയ്തു. സുൽഫിക്കർ മുസ്‌ലിയാർ സ്വാഗതവും നൂറുദ്ദീൻ പരപ്പിൽ നന്ദിയും പറഞ്ഞു. പടം: അജ്‌വ സംഘടിപ്പിച്ച മിലാദ് സംഗമവും ആദരിക്കലും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.