കൈനകരി ജയേഷ്​ വധം: അഞ്ച്​ പ്രതികൾ കുറ്റക്കാരെന്ന്​ കോടതി

അഞ്ചുപേ​െര വെറുതെവിട്ടു; ശിക്ഷ തിങ്കളാഴ്​ച വിധിക്കും ആലപ്പുഴ: കൈനകരി ജയേഷ്​ വധക്കേസിൽ അഞ്ച്​ പ്രതികൾ കുറ്റക്കാരെന്ന്​ ആലപ്പുഴ ഒന്നാം അഡീഷനൽ ജില്ല കോടതി ജഡ്​ജ്​ എ. ഇജാസ്​ കണ്ടെത്തി. തിങ്കളാഴ്​ച ശിക്ഷ വിധിക്കും. അഞ്ച്​ മുതൽ എട്ടുവരെയുള്ള പ്രതികളെ വെറുതെവിട്ടു. കൈനകരി പഞ്ചായത്ത്​ 11ാം വാർഡിൽ ജയേഷ്​ ഭവനത്തിൽ രാജുവി​ൻെറ മകൻ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസിൽ 10 പേരെയാണ്​ പ്രതികളാക്കിയിരുന്നത്​​. രണ്ടാംപ്രതി ആര്യാട്​ കോമളപുരം കട്ടികാട്​ വീട്ടിൽ സാജൻ (32), മൂന്നാംപ്രതി ആര്യാട്​ കോമളപുരം പുതുവൽവെളി വീട്ടിൽ നന്ദു (27), നാല​ാ​ംപ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ വീട്ടിൽ ജെനീഷ്​ (39), ഒമ്പതാംപ്രതി കൈനരി ആറ്റുവാത്തല മാമ്മൂട്ടിചിറ വീട്ടിൽ സ​േന്താഷ്​ (38),10ാംപ്രതി കൈനകരി ആറ്റുവാത്തല മാമ്മൂട്ടിചിറ കുഞ്ഞുമോൻ (64) എന്നിവ​രാണ്​ കുറ്റക്കാർ. വിചാരണക്കിടെ ഒന്നാംപ്രതിയും ഗുണ്ടാത്തലവനുമായ പുന്നമട അഭിലാഷ്​ കൊല്ലപ്പെട്ടിരുന്നു. കൈനകരി സ്വദേശികളായ മാമ്മൂട്ടിചിറ സബിൻകുമാർ (കുടു-32), ചെന്മങ്ങാട്ട്​ വീട്​ ഉല്ലാസ്​ (28), മംഗലശ്ശേരിയിൽ വിനീത്​ (28), പുത്തൻപറമ്പ്​ വീട്ടിൽ പുരുഷോത്തമൻ (64) എന്നിവരെയാണ്​ കോടതി വെറുതെവിട്ടത്​. 2014 മാർച്ച്​ 28 രാത്രി 10.30നാണ്​ കേസിനാസ്​പദമായ സംഭവം. മുൻവൈരാഗ്യത്തി​ൻെറ പേരിൽ മാരാകായുധങ്ങളുമായി എത്തിയ സംഘം വീട്​ അടിച്ചുതകർത്തശേഷം പ്രാണരക്ഷാർഥം ഓടിയ ജയേഷി​െന മാതാപിതാക്കളുടെയും ഭാര്യയുടെയും കൺമുന്നിലിട്ട്​ വെട്ടിക്കൊലപ്പെടുത്തിയെന്നാണ്​ കേസ്​. ആറാംപ്രതിയുടെ ബൈക്കിൽ ഒന്ന്​ മുതൽ നാലുവരെ പ്രതികളെ എത്തിച്ചുവെന്ന്​ പ്രോസിക്യൂഷന്​ തെളിയിക്കാൻ പറ്റിയില്ലെന്ന്​ കണ്ടെത്തിയാണ്​ മറ്റുപ്രതികളെ വെറുതെവിട്ടത്​. പ്രോസിക്യൂഷനുവേണ്ടി അഡ്വ. രമേശനും പ്രതികൾക്കുവേണ്ടി അഡ്വ. ജോയ്​ക്കുട്ടി ജോസ്​, അഡ്വ. പി.പി. ബൈജു, അഡ്വ. ബി. ശിവദാസ്​, അഡ്വ. വി. ദീപ എന്നിവരും ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.