ആണ്ടുനേർച്ചക്ക്​ ഇന്ന്​ കൊടിയേറും

അമ്പലപ്പുഴ: കാക്കാഴം മുഹ്​യിദ്ദീൻ ജുമാ മസ്ജിദിൽ ജീലാനി അനുസ്മരണത്തിനും ആണ്ടുനേർച്ചക്കും ശനിയാഴ്ച തുടക്കം. കോവിഡ് കണക്കിലെടുത്ത് പൊതുസമ്മേളനം ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലിന്​ കൊടിയേറ്റ്​ ജമാഅത്ത് പ്രസിഡൻറ്​ അഡ്വ. എ. നിസാമുദ്ദീൻ നിർവഹിക്കും. 21ന് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ അന്നദാനത്തോടെ നേർച്ചക്ക് കൊടിയിറങ്ങുമെന്നും വൈസ് പ്രസിഡൻറ്​ എം മുഹമ്മദ് കോയ, ജനറൽ സെക്രട്ടറി എ. മുഹമ്മദ് മുസ്തഫ, ജോയൻറ്​ സെക്രട്ടറി എം. എ. ഷഫീക്ക്, ഖജാൻജി വൈ. മജീദ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.