ചാരുംമൂട്: മകളുടെ വിവാഹത്തിൻെറ ഭാഗമായി നിർധന യുവതിയുടെ മംഗല്യത്തിന് തുക മാറ്റിെവച്ച് ഒരു കുടുംബം. ചുനക്കര നടുവിൽ ശ്രീലകം (നിമ്പട ശങ്കരമംഗലത്ത്) ആർ. സുരേഷ് കുമാറും (മണിക്കുട്ടൻ ഇ-ഷോപ്പി) ഭാര്യ മിനിയുമാണ് 1,00,001 രൂപ വിവാഹ തലേന്ന് വീട്ടിലെത്തിയ മന്ത്രി സുധാകരനെ ഏൽപ്പിച്ചത്. നിർധന യുവതിയുടെ വിവാഹത്തിനായി വിനിയോഗിക്കണമെന്ന നിർദേശത്തോടെ മന്ത്രി ചുനക്കര തിരുവൈരൂർ ദേവസ്വം സെക്രട്ടറി ജി. ബാബുരാജിനെ തുക ഏൽപ്പിച്ചു. സുരേഷ് കുമാർ -മിനി ദമ്പതികളുടെ മകൾ കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ശ്രീലക്ഷ്മിയും പത്തനംതിട്ട കുളനട ഗീതാഞ്ജലിയിൽ (ആണൂറിൽ) ബാലകൃഷ്ണൻ നായരുടെയും ശോഭാ കുമാരിയുടെയും മകൻ ദുബൈ ഗവ. സർവിസിൽ എൻജിനീയറായ അഖിൽ നായരുമാണ് ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ തിങ്കളാഴ്ച വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.