അമ്പലപ്പുഴ: അമ്പലപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുരുട്ട്, കുരുട്ട്-2, മലയിൽക്കുന്ന്, പുന്തല, പുന്തല ഈസ്റ്റ്, പുറക്കാട് ഹെൽത്ത് സൻെറർ, ശരത് ഫർണിച്ചർ, ഭാരത് ഫുഡ്, കുന്നക്കാട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ . സി.പി.എമ്മും കോൺഗ്രസും ഒരേ നാണയത്തിൻെറ ഇരുവശങ്ങൾ -ജോർജ് കുര്യൻ അമ്പലപ്പുഴ: പി.എസ്.സി പിൻവാതിൽ നിയമനത്തിൻെറ കാര്യത്തിൽ സി.പി.എമ്മും കോൺഗ്രസും ഒരേ നാണയത്തിൻെറ ഇരുവശങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആരോപിച്ചു. ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം ബൂത്ത് പ്രസിഡൻറുമാരുടെ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് വി. ശ്രീജിത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ, സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ, മേഖല സംഘടന സെക്രട്ടറി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.