മാന്നാർ: 'പരസ്പരം ഐക്യപ്പെടലും ശക്തിപ്പെടലും തൗഹീദിൻെറ മാർഗത്തിലൂടെ' പ്രമേയവുമായി സുന്നി യുവജന സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാന്നാർ മേഖല കൺെവൻഷൻ സമാപിച്ചു. ജില്ല പ്രസിഡൻറ് നവാസ് എച്ച്.പാനൂർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് ഹാജി ഇക്ബാൽ കുഞ്ഞ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, ഫക്രുദ്ദീൻ ഫാദിൽ ബാഖവി, സിദ്ദീഖ് വീയപുരം, പി.എം.എ. ഷുക്കൂർ, റഷീദ് പടിപ്പുരക്കൽ, സുലൈമാൻ കുഞ്ഞ്, നൗഷാദ് മാന്നാർ, അബ്ദുൽ അസീസ് പനമൂട്ടിൽ, വി.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണം, മയ്യിത്ത് പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ ചർച്ചകൾക്ക് ഹനീഫ ബാഖവി, ബഷീർ സഫാ എന്നിവർ നേതൃത്വം നൽകി. മജ്ലിസുന്നൂറിന് അസെയ്ദ് ഹദിയത്തുല്ല തങ്ങൾ അൽ ഹൈദ്രോസിയും നേതൃത്വം നൽകി. വീട് നിർമിച്ചുനൽകി ചെങ്ങന്നൂർ: അൻസിയക്കും ഹസ്നക്കും ഇനി അടച്ചുറപ്പുള്ള വീടിൻെറ സുരക്ഷിതത്വത്തിൽ കഴിയാം. മുളക്കുഴ മോടിവടക്കേതിൽ നാസർ-മറിയം ബീവി ദമ്പതികളുടെ മക്കളായ മുളക്കുഴ ഗവ. ഹൈസ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിനി അൻസിയക്കും എട്ടാംക്ലാസ് വിദ്യാർഥിനി ഹസ്നക്കുമാണ് രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻെറ നേതൃത്വത്തിൽ വീടൊരുങ്ങിയത്. 41ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ക്ലബ് വീട് നിർമിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റും ടാർപ്പാളിനും മാത്രം മറച്ച, മൺതറയിലാണ് ഇൗ കുടുംബം കഴിഞ്ഞിരുന്നത്. ഓൺലൈൻ പഠനത്തിന് ടി.വി നൽകാൻ ക്ലബ് പ്രവർത്തകർ എത്തിയപ്പോഴാണ് വീടിൻെറ ശോച്യാവസ്ഥ കണ്ടത്. ടി.വി പ്രവർത്തിപ്പിക്കാൻ വൈദ്യുതി കണക്ഷൻ എടുക്കാൻ ഇടപെടൽ നടത്താനും ക്ലബിനായി. സൗജന്യമായി കേബിൾ കണക്ഷനും എടുത്ത് നൽകി. പിന്നീട് ക്ലബ് പ്രസിഡൻറ് റെഞ്ചി ചെറിയാൻ ചെയർമാനും സെക്രട്ടറി എം. മനുവും കൺവീനറുമായ നിർമാണ കമ്മിറ്റി രൂപവത്കരിച്ച് ഭവന നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 520 ചതുരശ്രയടി വിസ്തീർണമുള്ള വീട് 5,20,000 രൂപക്കാണ് പൂർത്തീകരിച്ചത്. ഭവന നിർമാണ കമ്മിറ്റി രക്ഷാധികാരി പി.വി. ചന്ദ്രദത്ത് തറക്കല്ലിട്ട് അഞ്ചുമാസത്തിനകം വീട് പൂർത്തിയാക്കാൻ സാധിച്ചു. സജി ചെറിയാൻ എം.എൽ.എ വീടിൻെറ താക്കോൽ ദാനം നടത്തി. ക്ലബ് പ്രസിഡൻറ് റെഞ്ചി ചെറിയാൻ അധ്യക്ഷതവഹിച്ചു. ശ്രീമദ് ധർമാനന്ദ സരസ്വതി, പി.എം.എ. സലാം മുസ്‌ലിയർ, ഫാ. ഡോ. സാംസൺ എം. ജേക്കബ്, മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മാകരൻ, ജില്ല പഞ്ചായത്ത് മെംബർ ഹേമലത മോഹൻ, വൈസ് പ്രസിഡൻറ് രമ മോഹൻ, കെ.എൻ. സദാനന്ദൻ, ടി.എ. മോഹനൻ, സിന്ധു ബിനു എന്നിവർ പങ്കെടുത്തു. പെരുമ്പളം പാലം പണിയാൻ കായൽ നികത്തൽ; സി.പി.എമ്മിൽ പ്രതിഷേധം വടുതല: പെരുമ്പളം പാലം പണിയാൻ കായൽ നികത്താനുള്ള നീക്കത്തിൽ സി.പി.എമ്മിൽ പ്രതിഷേധം പുകയുന്നു. വേമ്പനാട്ട് കായലിൻെറ മറുകരയിൽ അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ വടുതലയിൽനിന്നാണ് പാലംപണി ആരംഭിക്കുന്നത്. ഇവിടെ കരയിൽനിന്ന് നൂറ്റി നാൽപതോളം മീറ്റർ കായലിലേക്ക് തെങ്ങുകുറ്റികൾ നാട്ടി മണ്ണുനിറച്ച് ബണ്ട് നിർമിക്കാനാണ് നീക്കമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കായലിൽ നീരൊഴുക്ക് തടയുന്ന ഈ നടപടി നിർത്തിവെക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. പാലം നിർമാണത്തിന് അത്യാധുനിക രീതികൾ നിലനിൽക്കുമ്പോൾ കായലിൽ ബണ്ട് നിർമിച്ച് നീരൊഴുക്ക് തടയരുതെന്നാണ് ഇവരുടെ ആവശ്യം. മത്സ്യത്തൊഴിലാളി യൂനിയനുകളിൽ പ്രബല സംഘടന സി.ഐ.ടി.യുവിൻെറ സംഘടനക്ക് ഇക്കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതികളുണ്ട്. പെരുമ്പളം നിവാസികളുടെ ചിരകാലാഭിലാഷമായ പാലം നിർമാണത്തിന് പ്രതിഷേധങ്ങൾ തടസ്സമായി വ്യാഖ്യാനിക്കപ്പെടും. തെരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫിൻെറ വികസന പ്രഖ്യാപനത്തിനെതിരെയുള്ള സി.ഐ.ടി.യുവിൻെറ എതിർപ്പ് എതിരാളികൾ ആഘോഷിക്കും. ഇതൊക്കെയാണ് സി.പി.എമ്മിനെ അലട്ടുന്നത്. അരൂർ-അരൂക്കുറ്റി പാലം പണിയുമായി ബന്ധപ്പെട്ട് തെങ്ങിൻകുറ്റികൾ കായലിൽ നാട്ടി ബണ്ട് ഉണ്ടാക്കിയിരുന്നു. ഈ ബണ്ടിൻെറ അവശിഷ്ടം ഇപ്പോഴും കായലിൽ മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികൾ ബണ്ട് നിർമാണത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധം ഏറ്റെടുക്കാൻ സി.ഐ.ടി.യു സംഘടന തയാറായില്ലെങ്കിൽ മറ്റ് മത്സ്യത്തൊഴിലാളി സംഘടനകൾ ഏറ്റെടുക്കുന്നതും പ്രശ്നമാകും. എന്താണെങ്കിലും മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടിയു ഇക്കാര്യം ചർച്ചചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.