ലഹരി വ്യാപനം: പൊലീസും എക്സൈസും എന്താണ് ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല

ഹരിപ്പാട്: കുട്ടികളും യുവാക്കളും ലഹരിമരുന്നിന് അടിമകളായി മാറുകയും ഇതുമൂലം അക്രമങ്ങളും കൊലപാതകങ്ങളും പെരുകുമ്പോഴും ആഭ്യന്തരവകുപ്പിൽ എന്താണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല. പൊലീസും എക്സൈസും എന്താണ് ചെയ്യുന്നതെന്ന ചോദ്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. കേരളത്തിലേക്ക് വരുന്ന മയക്കുമരുന്നിൽ അഞ്ചു ശതമാനംപോലും പിടിക്കപ്പെടുന്നില്ല. ലഹരിക്ക് അടിപ്പെട്ട് നമ്മുടെ യുവജനത രാജ്യത്തിനും കുടുംബത്തിനും നഷ്ടമാകുകയാണ്. പൊലീസുകാർ പോലും മയക്കുമരുന്ന് ഉപയോഗിക്കുകയും അത് കച്ചവടം ചെയ്യുകയും ചെയ്യുന്നുവെന്ന്​ അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.