ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിന്റെ പ്രചാരണാർഥം അത്ലറ്റികോ ഡി ആലപ്പിയും കാബിനറ്റ് സ്പോർട്ട്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓൾ കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനം മുൻ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ ജീൻ ക്രിസ്റ്റിൻ നിർവഹിച്ചു. ബീച്ച് റൺ സംഘാടക സമിതി ചെയർമാൻ അഡ്വക്കറ്റ് കുര്യൻ ജയിംസ് അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു മുഖ്യാതിഥിയായി. കാബിനറ്റ് സ്പോർട്സിറ്റി ഭാരവാഹികളായ വിജയകൃഷ്ണൻ, സക്കീർ ഹുസൈൻ, സിനാഫ് സിയാദ്, റഫ്സൽ ഹസൻ എന്നിവർ സംബന്ധിച്ചു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽനിന്നുള്ള ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.