സ്നേഹപൂർവം പദ്ധതി ആരംഭിച്ചു

മണ്ണഞ്ചേരി: അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവരെ സഹായിക്കുന്ന സ്നേഹപൂർവം പദ്ധതി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസിന്‍റെ നേതൃത്വത്തിൽ ആര്യാട് ഡിവിഷനിലാണ് പദ്ധതി നടപ്പാക്കുന്നത്. വൃക്ക മാറ്റിവെച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, അവയവ മാറ്റത്തിന് നിർദേശിച്ചിട്ടുള്ളവർ, വൃക്കരോഗത്തിന് മരുന്ന് കഴിക്കുന്നവർ, കരൾരോഗത്തിന് ചികിത്സ നടത്തുന്നവർ തുടങ്ങി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ സഹായിക്കലാണ് ലക്ഷ്യം. ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലാണ് സ്നേഹപൂർവം പദ്ധതി നടപ്പാക്കുന്നത്. വൃക്ക, കരൾ, മാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള 31പേരാണ് ആര്യാട്ട് ഡിവിഷനിൽ ഉള്ളത്. മണ്ണഞ്ചേരി 11 ആര്യാട് 11, മാരാരിക്കുളം തെക്ക് ഒമ്പത് എന്നീ ക്രമത്തിലാണ് അവയവ മാറ്റം നടത്തിയവർ ഉള്ളത്. ആദ്യഘട്ടത്തിൽ അവയവമാറ്റം നടത്തിയവർക്ക് ഒരു വർഷം മരുന്ന് നൽകാനാണ് ധാരണയായിട്ടുള്ളത്. രണ്ടാംഘട്ടം ഡയാലിസിസ് കിറ്റ് ഉപയോഗിക്കുന്ന ആളുകൾക്ക് അത് നൽകും. ഡയാലിസിസ് രോഗികൾക്ക് എരിത്രോ പോയന്റ് ഇഞ്ചക്ഷൻ നൽകാനുള്ള ശ്രമത്തിലാണ്. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ് സ്വാഗതം പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത എന്നിവർ മുഖ്യാതിഥികളായി. മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എ. ജുമൈലത്ത്, വി.കെ. ഉല്ലാസ്​ എന്നിവർ സംസാരിച്ചു. പടം: സ്നേഹപൂർവം പദ്ധതി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.