വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

ചേർത്തല: ചേർത്തല എം.എൽ.എ യും കൃഷിമന്ത്രിയുമായ പി.പ്രസാദ് നൽകുന്ന പൊൻകതിർ 2022, പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ എപ്ലസ്​​ ലഭിച്ച കുട്ടികൾക്കും 100% വിജയം നേടിയ ഗവ. ഡി.വി.എച്ച്.എസ്.എസിനും അവാർഡ്​ നൽകി. ജില്ല സബ്​ കലക്ടർ സൂരജ് ഷാജി കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കഞ്ഞിക്കുഴി പി.പി. സ്വാതന്ത്ര്യം സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. എം.സന്തോഷ് കുമാർ, വി.ഉത്തമൻ, ബൈരഞ്ജിത്, ബിജി അനിൽകുമാർ,സുധ സുരേഷ്, ആനന്ദൻ പൊക്കുടൻ തുടങ്ങിയവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.