മെറിറ്റ് ഈവനിങ്​

ആലപ്പുഴ: മാളികമുക്ക് ഓട്ടോ ഡ്രൈവേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ഈ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾ, ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയ വിവേക് രാജ്, എം.ജി സർവകലാശാലയിൽനിന്ന്​ പിഎച്ച്.ഡി നേടിയ ഡോ. അമിത അംജിത്, എം.ബി.ബി.എസ് വിജയം കരസ്ഥമാക്കിയ ഡോ. ലിന്‍റ മറിയം ജോസഫ്, കായികതാരം ജോയി കെ. സൈമൺ എന്നിവരെ ആദരിച്ചു. പ്രസിഡന്റ്‌ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കനാൽ വാർഡ് കൗൺസിലർ റഹിയാനത്ത്, കെ.എസ്. സാബു, ടി.ജെ. നെൽസൺ, ടി.സി. സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു. apl merit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.