അലിയാർ എം. മാക്കിയിലിന്‍റെ കഥാസമാഹാരം പ്രകാശനം ചെയ്തു

അമ്പലപ്പുഴ: ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ അലിയാർ എം. മാക്കിയിലിന്‍റെ അഞ്ചാമത് പുസ്തകമായ പവിഴപ്പുറ്റ് എന്ന കഥാസമാഹാരത്തിന്‍റെ പ്രകാശനം നടന്നു. ഞായറാഴ്ച പുന്നപ്ര ഗവ. ജെ.ബി സ്കൂളിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് പി.ജെ. ആന്‍റണിയിൽനിന്ന് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. തിലകരാജ് പുസ്തകം ഏറ്റുവാങ്ങി. കവി കാവാലം ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായികയും ലക്ഷദ്വീപ് സമരനായികയുമായ ആയിഷ സുൽത്താന മുഖ്യാതിഥിയായി. ദ്വീപിന്‍റെ പ്രകൃതിയും ചരിത്രവും ജീവിതവുമാണ് പവിഴപ്പുറ്റിലെ പ്രധാന കഥ. അഡ്വ. ജി. മനോജ് കുമാർ പുസ്തകപരിചയം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഷീബ രാകേഷ്, ഡോ. ബിച്ചു എക്സ്. മലയിൽ, ജോസഫ് ചാക്കോ, സുദർശനൻ വർണം, എച്ച്. സുബൈർ, കെ.ആർ. തങ്കജി, പുന്നപ്ര മധു, സുനിത ബഷീർ, ജോബ് ജോസഫ് എന്നിവർ സംസാരിച്ചു. അലിയാർ എം. മാക്കിയിൽ മറുപടി പറഞ്ഞു. കോഴിക്കോട് ഹരിതം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. (പി.ജെ. ആന്‍റണിയിൽനിന്ന് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. തിലകരാജ് പുസ്തകം ഏറ്റുവാങ്ങി കഥാസമാഹാരം പ്രകാശനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.