' സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്‍റെ അനിവാര്യത'

മാന്നാർ: സ്ത്രീ ശാക്തീകരണം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും സ്ത്രീകളു ണർന്നു പ്രവർത്തിച്ചു സമൂഹത്തിൽ മാറ്റത്തിന്‍റെ ചലനങ്ങൾ സൃഷ്ടിക്കുകയും സ്വയം പര്യാപ്തത കൈവരിക്കണമെന്നും ഫാ. ടി.എസ്. നൈനാൻ. നവജ്യോതി മോസസിന്‍റെ മാവേലിക്കര ഭദ്രാസനതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. ജസ്റ്റിൻ എണ്ണക്കാട് അധ്യക്ഷത വഹിച്ചു. ഫാ. എൻ.ജെ. ഫിലിപ്പ്, ജോജി ജോർജ്, അനി വർഗീസ്, തോമസ് ചാക്കോ, ബിന്ദു ജോർജ്, മോളി വർഗീസ്, ജോയ്സ് തോമസ് എന്നിവർ സംസാരിച്ചു. വ്യവസായ വകുപ്പ് പ്രതിനിധി ബി. അഖില ക്ലാസെടുത്തു. പൗരോഹിത്യ ശുശ്രൂഷയിൽ കാൽനൂറ്റാണ്ട് പൂർത്തീകരിച്ച ഫാ. ടി.എസ്. നൈനാൻ, സഭ മാനേജിങ്​ കമ്മിറ്റി അംഗം ജോജി ജോർജ്, പ്രവാസി കർഷക അവാർഡ് ജേതാവ് ബിന്ദു ജോർജ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.