മഹിള ജനത ജില്ല പ്രതിനിധി സമ്മേളനം

Attn: must- അമ്പലപ്പുഴ: വ്യാപാരഭവൻ ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്‍റ്​ ഒ.പി. ഷീജ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ്​ ജി. ശശിധരപ്പണിക്കർ അധ്യക്ഷതവഹിച്ചു. മഹിള ജനത സംസ്ഥാന സെക്രട്ടറി കാവ്യ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങളായ സാദിഖ്​ മാക്കിയിൽ, പ്രഫ. എസ്.കെ. ഗോവിന്ദൻകുട്ടി, ജില്ല സെക്രട്ടറിമാരായ അനിരാജ് ആർ. മുട്ടം, പ്രസന്നൻ പള്ളിപ്പുറം, മണ്ഡലം പ്രസിഡന്‍റുമാരായ ആർ. പ്രസന്നൻ, എ.ജി. തമ്പി, എസ്. സ്മിത, രവീന്ദ്രൻ അരൂർ, എ.ജി. മോഹനൻ, മഹിള ജനത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചെല്ലമ്മ രാഘവൻ, ജെ. ശ്രീകല, ആർ. ഉഷാകുമാരി, എസ്. സ്മിത, സിന്ധു അനിരുദ്ധൻ, വി.ആർ. വത്സല, എ.ഡി. അജിതകുമാരി, എസ്‌. സുലഭകുമാരി, കെ. വിജയമ്മ എന്നിവർ സംസാരിച്ചു. മഹിള ജനത ജില്ല ഭാരവാഹികളായി സിന്ധു അനിരുദ്ധൻ അരൂർ (പ്രസി), എ.ഡി. അജിതകുമാരി അമ്പലപ്പുഴ,( ജന. സെക്ര), വി.ആർ. വത്സല, എസ്. സ്മിത(വൈസ്​ പ്രസി), ജെ. ശ്രീകല( ജോ. സെക്ര), അഡ്വ. ജിഷ (ട്രഷ) എന്നിവരടങ്ങിയ 15 അംഗ ജില്ല നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. APL mahila janathadal അമ്പലപ്പുഴ വ്യാപാരഭവനിൽ നടന്ന സംസ്ഥാന പ്രസിഡന്‍റ്​ ഒ.പി. ഷീജ ഉദ്ഘാടനം ചെയ്യുന്നു ഏകദിന നേതൃ പഠനക്യാമ്പ്​ അമ്പലപ്പുഴ: അഖില കേരള വിശ്വകർമ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂനിയൻ വിശ്വം-2022 ഏകദിന നേതൃ പഠന ക്യാമ്പ് സംഘടിപ്പിച്ചു. എ.കെ.വി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കെ. ഈരേഴ ഉദ്ഘാടനം ചെയ്തു. ഇന്‍റർ നാഷനൽ ട്രെയിനർ വിനോദ് ശ്രീധർ, താലൂക്ക് യൂനിയൻ സെക്രട്ടറി കെ. രവികുമാർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. കേരള ആർട്ടിസാൻസ് മഹിള സമാജം സംസ്ഥാന പ്രസിഡന്റ് ബിജി കണ്ണൻ, അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് എൻ. വിജയൻ, ബോർഡ്​ അംഗം ആർ. ബിനീഷ് ചന്ദ്രൻ, ക്യാമ്പ് ഡയറക്ടർ ടി. പ്രശാന്ത് കുമാർ, ട്രഷറർ കെ. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് കെ. ചന്ദ്രബാബു, ജോയന്‍റ്​ സെക്രട്ടറി വി. വിനോദ് എന്നിവർ സംസാരിച്ചു. APL viswam അഖില കേരള വിശ്വകർമ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂനിയൻ ഏകദിന നേതൃ പഠന ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കെ. ഈരേഴ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.