ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എൽ ഇനി പഠനത്തോടൊപ്പം റേഡിയോ പരിപാടികളും ആസ്വദിക്കാം. റേഡിയോ മഞ്ചാടിയെന്ന പേരിലാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അക്വസ്റ്റിക് സ്റ്റുഡിയോ ഉൾപ്പെടുന്ന സ്കൂൾ റേഡിയോ സ്റ്റേഷൻ സജ്ജമാക്കിയത്. കുട്ടികൾ തയാറാക്കുന്ന വിനോദ-വിജ്ഞാന വാർത്ത പരിപാടികൾ ഇനിമുതൽ ക്ലാസ് മുറികളിലെത്തും. ആലപ്പുഴ ജില്ലയിലെ തന്നെ ആദ്യ സ്കൂൾ റേഡിയോ സ്റ്റേഷനാണ് പ്രക്ഷേപണം ആരംഭിച്ചത്. ഉദ്ഘാടനത്തിനെത്തിയ കലക്ടറുമായി അഞ്ചാംക്ലാസ് വിദ്യാർഥി നിള നടത്തിയ ലൈവ് അഭിമുഖമായിരുന്നു റേഡിയോയുടെ ആദ്യപ്രോഗ്രാം. കുട്ടികൾ അച്ചടക്കത്തോടെ മിടുക്കരായി വളരണമെന്നും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കണമെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത കലക്ടർ, തന്‍റെ പഠനകാല അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. പി.ടി.എ പ്രസിഡന്‍റ് എസ്. ഹരികുമാർ അധ്യക്ഷതവഹിച്ചു. പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക എ.കെ. ബബിത, പ്രിൻസിപ്പൽ കെ.എൻ. അശോക്കുമാർ, ആകാശവാണി മുൻ പ്രോഗ്രാം ഓഫിസർ മുരളീധരൻ തഴക്കര, ആർ.ജെ. അച്ചു, കെ.എൻ. കൃഷ്ണകുമാർ, എം.ജി. മഞ്ജുനാഥ്, ബി. സിന്ധു, സി. അനിൽകുമാർ, രേഷ്മ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കെ.എൻ. അനിൽകുമാർ കലക്ടർക്ക് ഉപഹാരം നൽകി. പദ്ധതിയുടെ പ്രധാന പ്രവർത്തകനായ അധ്യാപകൻ ശിവപ്രകാശിനെ കലക്ടർ ആദരിച്ചു. ഫോട്ടോ: ചത്തിയറ വി.എച്ച്.എസ്.എസിലെ സ്കൂൾ റേഡിയോ സ്റ്റേഷൻ കലക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.