'നിവേദ്യം' രണ്ടാം പതിപ്പുമായി പൂച്ചാക്കൽ ഷാഹുൽ

പൂച്ചാക്കൽ: തൊടുപുഴയിലെ മോഡേൺ ബുക്സ് 1977ൽ പ്രസിദ്ധീകരിച്ച 'നിവേദ്യം' നോവലിന്റെ രണ്ടാം പതിപ്പ് തയാറാക്കി കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ. ആഗസ്റ്റ് 14ന്​ ചേർത്തല അക്ഷര ജ്വാലയുടെ ചടങ്ങിൽ കൂത്താട്ടുകുളം വിജയകുമാർ വിദ്വാൻ രാമകൃഷ്ണന് നൽകി പുസ്തകം പ്രകാശനം ചെയ്യും. 45 വർഷം മുമ്പ്​ പ്രസിദ്ധീകരിച്ച നോവലിന്റെ ഒരു കോപ്പി പോലും എഴുത്തുകാരന്റെ കയ്യിലില്ലായിരുന്നു. നോവലിസ്റ്റിന് പ്രതിഫലം അന്ന് 50 കോപ്പി പുസ്തകങ്ങളായിരുന്നു. അതെല്ലാം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി. കയ്യെഴുത്തു പ്രതിയും നഷ്ടപ്പെട്ടു. ഒരുപാട് അന്വേഷിച്ചശേഷം നാട്ടുകാരനായ സദാനന്ദൻ പാണാവള്ളിക്ക് നൽകിയ ഒരു കോപ്പി തിരിച്ചു കിട്ടി. അവസാന പേജുകൾ ചിലതെല്ലാം നഷ്ടപ്പെട്ടിരുന്നു. ക്ലൈമാക്സ് ഓർമയിൽ നിന്നെഴുതി അര നൂറ്റാണ്ടോളം മുമ്പെഴുതിയ നോവലിന്റെ രണ്ടാം പതിപ്പിന് വഴിയൊരുങ്ങുകയായിരുന്നു. പ്രകാശന ചടങ്ങിൽ അക്ഷര ജ്വാല പ്രസിഡന്റ് എസ്. ശർമിള അധ്യക്ഷത വഹിക്കും. മുഹമ്മദ് പുഴക്കര മുഖ്യപ്രഭാഷണം നടത്തും. മുതുകുളം സോമനാഥ് പുസ്തകം പരിചയപ്പെടുത്തും. ബൂക്ക്ഡ് പബ്ലിഷേഴ്സാണ് രണ്ടാം പതിപ്പിന്റെ പ്രസാധകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.