ആലപ്പുഴ: ത്രിമാന ചിത്രകലാകാരൻ ശിവദാസ് വാസുവിന് . വ്യാഴാഴ്ച കപ്പക്കട പത്തിൽ പാലത്തിന് സമീപം പറവൂർ തെക്ക് എൻ.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദാണ് സമർപ്പണം നിർവഹിച്ചത്. രാവിലെ മുതൽ ഹാളിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേർ സമരവീര്യം ഉറങ്ങുന്ന മണ്ണിലെ ആഘോഷം പങ്കിടാൻ എത്തിയിരുന്നു. രാഷ്ട്രീയഭേദമന്യേ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. 'മാധ്യമ'വും താരസംഘടനയായ അമ്മയും യൂനിമണി എൻ.എം.സി ഗ്രൂപ് സഹകരണത്തോടെയാണ് മധുരമൂറും മലയാള അക്ഷരങ്ങളാൽ അറിയപ്പെടുന്ന 'അക്ഷരവീടുകൾ' പദ്ധതി നടപ്പാക്കുന്നത്. അമ്മ, മാധ്യമം സാരഥികൾക്ക് പുറമെ സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി നവാസ് ജമാൽ, മാധ്യമം ജില്ല കോഓഡിനേറ്റർ എം. അബ്ദുൽ ലത്തീഫ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം ആർ. സുരേഷ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻറ് നസീർ സലാം, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റുമാരായ അഷറഫ് മലർവാഡി, ജാഫർ കോലേഴം,മാധ്യമം ഏരിയ കോ ഓഡിനേറ്റർമാരായ ഹുസൈൻ പൂച്ചാക്കൽ, ഫസലുദ്ദീൻ, ഫൈസൽ, ജമാഅത്തെ ഇസ്ലാമി അമ്പലപ്പുഴ ഏരിയ പ്രസിഡന്റ് കെ.എം. യാസിർ, ജില്ലസമിതി അംഗം ഹിദായത്തുള്ള, വനിത കൺവീനർ റാഷിദ, വെൽഫെയർ പാർട്ടി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം കബീർ, മുൻ മണ്ഡലം പ്രസിഡന്റ് ബഷീർ തുണ്ടിൽ, ബി.ഡി.ഒമാരായ അസ്ലം, അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.