അമ്പലപ്പുഴ-തിരുവല്ല കെ.എസ്​.ആർ.ടി.സി സർവിസ്​ പുനരാരംഭിച്ചു

ആലപ്പുഴ: കനത്ത മഴയിൽ വെള്ളംകയറി ഗതാഗതം നിലച്ച അമ്പലപ്പുഴ-തിരുവല്ല പാതയിൽ കെ.എസ്​.ആർ.ടി.സി ബസ്​ സർവിസ്​ പുനരാരംഭിച്ചു. നെടുമ്പ്രത്ത്​ അപകടകരമായ നിലയിൽ ജലനിരപ്പ്​ ഉയർന്നതോടെ വെള്ളിയാഴ്​ചയാണ്​ മുന്നറിയിപ്പില്ലാതെ സർവിസുകൾ നിർത്തിയത്​. ശനിയാഴ്​ച ഉച്ചക്കുശേഷമാണ്​ സർവിസുകൾ പുനരാരംഭിച്ചത്​. തുടക്കത്തിൽ ആലപ്പുഴ ഡിപ്പോയിൽനിന്നുള്ള സൂപ്പർഫാസ്റ്റ്​, ഫാസ്റ്റ്​, ഓർഡിനറി സർവിസുകളാണ്​ ഓടിത്തുടങ്ങിയത്​. തിരുവല്ല, എടത്വ, ചങ്ങനാശ്ശേരി, കോട്ടയം ഡിപ്പോകളിൽനിന്നുള്ള ആലപ്പുഴ സർവിസുകൾ പിന്നാലെ ഓടുമെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.