മാരാരിക്കുളം: മണൽക്കടത്ത് പരാതിയുടെ നിജസ്ഥിതി പരിശോധിക്കാൻ ഉദ്യോഗസ്ഥ സംഘം എത്തിയത് പരാതിക്കാരനെ അറിയിക്കാതെയെന്ന്. എക്സൽ ഗ്ലാസിൽ വൻതോതിൽ മണലൂറ്റ് നടക്കുന്നുവെന്ന പഞ്ചായത്ത് അംഗത്തിന്റെ പരാതി അന്വേഷിക്കാൻ ആർ.ഡി.ഒ നിർദേശ പ്രകാരം ജില്ല മൈനിങ് ആൻഡ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥരാണ് എത്തിയത്. വാഴാഴ്ച വൈകീട്ട് മൂന്നിന് പരിശോധന നടത്താൻ ജിയോളജിസ്റ്റും അസിസ്റ്റന്റും അടങ്ങുന്നവരാണ് എത്തിയത്. ഇവിടെ പരിശോധന നടത്തിയ ശേഷം ഉദ്യോഗസ്ഥ സംഘം പരാതിക്കാരനായ ജനപ്രതിനിധിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തന്നെ അറിയിക്കാതെ അന്വേഷണത്തിനെത്തിയത് ശരിയായില്ലെന്ന പരാതി പഞ്ചായത്ത് അംഗം ടി.പി. ഷാജി ഉദ്യോഗസ്ഥരുടെ മുന്നിൽ ഉന്നയിച്ചതോടെ അടുത്ത ദിവസം അറിയിച്ച് പരിശോധന നടത്താമെന്ന് പറഞ്ഞ് മൈനിങ് വിഭാഗം ഉദ്യോഗസ്ഥർ മടങ്ങി. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റും വ്യാഴാഴ്ച എക്സൽ ഗ്ലാസിൽ പരിശോധനക്ക് എത്തിയിരുന്നു. കെട്ടിടാവശിഷ്ടങ്ങളുടെ മറവിൽ മണൽ കടത്തുന്നത് ബോധ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത പറഞ്ഞു. മണൽക്കടത്ത് തടയാൻ മണ്ണഞ്ചേരി പൊലീസിന്റെ സഹായം ആവശ്യമാണെന്ന് വില്ലേജ് ഓഫിസർ ജോസഫ് സണ്ണി ആർ.ഡി.ഒക്ക് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പടം: എക്സൽ ഗ്ലാസിൽനിന്ന് മണലെടുക്കുന്നു. പഞ്ചായത്ത് അധികൃതർ എടുത്ത ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.