ആലപ്പുഴ: എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ മൂന്ന് ഘട്ടമായാണ് റെയിൽവേ നടപ്പാക്കുന്നതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. ത്രിപാതി രേഖാമൂലം ഉറപ്പുനൽകിയതായി എ.എം. ആരിഫ് എം.പി. ചെയർമാനുമായുള്ള കൂടിക്കാഴ്ചയിൽ എറണാകുളം-കുമ്പളം 7.71 കിലോമീറ്റർ, കുമ്പളം-തുറവൂർ 15.59 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ ബോർഡ് അനുമതി നൽകിയെന്നും തുറവൂർ-അമ്പലപ്പുഴ 45.86 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ റെയിൽവേ ബോർഡിന്‍റെ പരിഗണനയിലാണെന്ന് മറുപടി ലഭിച്ചതായും എം.പി അറിയിച്ചു. മൈനിങ് നിയമ ഭേദഗതി പിൻവലിക്കണം -എ.എം. ആരിഫ് ആലപ്പുഴ: അമൂല്യമായ ധാതുസമ്പത്ത് സ്വകാര്യമേഖലക്ക് കൊള്ളയടിക്കാൻ ഒത്താശചെയ്യുന്ന വിധത്തിൽ മൈൻസ് ആൻഡ് മിനറൽസ് ആക്ടിൽ വരുത്തുന്ന ഭേദഗതികൾ അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു. ധാതുഖനനത്തിന് സംസ്ഥാന സർക്കാറുകൾക്കുള്ള അവകാശം കവർന്നെടുത്ത് മുഴുവൻ അധികാരങ്ങളും കേന്ദ്ര സർക്കാറിൽ കേന്ദ്രീകരിക്കാനാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. അപൂർവധാതു വിഭാഗത്തിൽപെടുന്ന തോറിയം, യുറേനിയം അടക്കമുള്ളവയെ പ്രത്യേക വിഭാഗമാക്കി അവയുടെ ഖനനാവകാശം സ്വകാര്യമേഖലക്ക് നൽകുന്നത് രാജ്യസുരക്ഷയെതന്നെ ബാധിക്കും. നിലവിൽ ധാതുഖനനത്തിൽ ഏർപ്പെട്ട കെ.എം.എം.എൽ, ഐ.ആർ.ഇ.എൽ തുടങ്ങിയ പൊതുമേഖല കമ്പനികളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കേന്ദ്ര ഖനന മന്ത്രി പ്രഹ്ലാദ് ജോഷിക്ക് അയച്ച കത്തിൽ എം.പി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.