പഠനയാത്ര സംഘം ചേർത്തലയിൽനിന്ന് തിരിച്ചു ചേര്‍ത്തല: തമിഴ്‌നാടിന്റെ കയറിനെ കുറിച്ച് പഠിക്കാന്‍ പഠനയാത്ര സംഘം. ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള കയര്‍ സംഘങ്ങളുടെ ഭരണകര്‍ത്താക്കളും ട്രേഡ്‌യൂനിയന്‍ നേതാക്കളും അടങ്ങുന്നതാണ് 40 അംഗ പഠനസംഘം. തമിഴ്‌നാട്ടിലെ നാളികേരകൃഷിയും ചകിരി ഉല്‍പാദന കേന്ദ്രങ്ങളും കയര്‍ കയറുല്‍പന്ന വ്യവസായങ്ങളും അഞ്ചു ദിവസത്തെ യാത്രയില്‍ സന്ദര്‍ശിക്കും. കയര്‍കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലാണ് യാത്ര. എം.അനില്‍കുമാര്‍, എം.ജി. സാബു, ജമീലപുരുഷോത്തമന്‍, സി.ആര്‍. സാനു, എം.ജി. തിലകന്‍, ധനേഷ് കൊല്ലപ്പള്ളി തുടങ്ങിയവരും കയര്‍ബോര്‍ഡ് പ്രതിനിധി സുനില്‍കുമാറും സംഘത്തിലുണ്ട്. കയര്‍ബോര്‍ഡാണ് യാത്ര ഒരുക്കിയിരിക്കുന്നത്. യാത്രക്കുശേഷം സംഘം സംസ്ഥാനത്ത് കയര്‍മേഖലയില്‍ വരുത്തേണ്ടമാറ്റങ്ങളെ കുറിച്ച് സര്‍ക്കാറിനും കയര്‍വകുപ്പിനും റിപ്പോര്‍ട്ട് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.