കായംകുളം നഗരസഭ ശതാബ്ദി: സ്വാഗത സംഘം രൂപവത്​കരിച്ചു

കായംകുളം: പൗരാണിക പെരുമകൾ നിറഞ്ഞ കായംകുളം നഗരം ശതാബ്ദിയാഘോഷ നിറവിൽ. ഡച്ചുകാർ, പോർട്ടുഗീസുകാർ, അറബികൾ തുടങ്ങിയവരുമായി വാണിജ്യബന്ധമുണ്ടായിരുന്ന നഗരം 10 കൗണ്‍സിലര്‍മാരുമായി 1922 ലാണ് നഗരസഭയായി രൂപാന്തരം പ്രാപിച്ചത്. ഇപ്പോൾ 44 വാർഡുകളും ഒരു ലക്ഷത്തോളം ജനസംഖ്യയുമുള്ള പട്ടണമായി വികസിച്ചിരിക്കുന്നു. 1957 വരെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു നഗരം 1957 ആഗസ്റ്റ് 17 നാണ്​ ആലപ്പുഴ ജില്ലയുടെ ഭാഗമാകുന്നത്. നഗരത്തിന്‍റെ തുടക്കത്തിലൂടെ സഞ്ചരിച്ച നൂറ് വയസ്സ്​ പിന്നിടുന്ന മുൻ ചെയർമാൻ കെ. നാരായണനും കൗൺസിലർ കെ.എ. ബേക്കറും നൂറ്റാണ്ടിന്‍റെ ഓർമകളുമായി ആഘോഷത്തിൽ പങ്കുചേരുമെന്നതാണ് പ്രത്യേകത. സ്വാഗതസംഘ രൂപവത്​കരണ യോഗം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ പി. ശശികല അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെ. ആദർശ്, യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ, സ്ഥിരം സമിതി ചെയർമാൻമാരായ എസ്. കേശുനാഥ്, ഷാമില അനിമോൻ, അഡ്വ. ഫർസാന ഹബീബ്, പി.എസ്. സുൽഫിക്കർ, മായാദേവി, എൽ.ഡി.എഫ് പാർലമെന്‍റെറി പാർട്ടി ലീഡർ ഹരിലാൽ, സെക്രട്ടറി ഇൻചാർജ് ഗിരിജാകുമാരി, കൗൺസിലർമാരായ എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, അൻസാരി കോയിക്കലേത്ത്, ബിജു നസറുല്ല, ബിദു രാഘവൻ, മുൻ ചെയർമാൻമാരായ പ്രഫ. എം.ആർ. രാജശേഖരൻ, അഡ്വ. എൻ. ശിവദാസൻ, ഗായത്രി തമ്പാൻ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം: APLKY4NAGARA കായംകുളം നഗരസഭ ശതാബ്ദിയാഘോഷ സ്വാഗതസംഘം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.