നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

ആലപ്പുഴ: പമ്പയാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ നദികളിലും കൈവഴികളിലും കക്കി-ആനത്തോട് റിസര്‍വോയറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഈ നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടർ വി.അര്‍. കൃഷ്ണതേജ അറിയിച്ചു. പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയിലും പമ്പ, കക്കി-ആനത്തോട് ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലും ശക്തമായി മഴ തുടരുന്നതും കക്കി-ആനത്തോട് ഡാം ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതും പരിഗണിച്ചാണ് ജാഗ്രത നിര്‍ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.