വാഹനയാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന മഴക്ക് പിന്നാലെ കുട്ടനാട്ടിൽ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് നീങ്ങുന്നു. നെടുമുടി, മങ്കൊമ്പ്, ചമ്പക്കുളം, കാവാലം, നീരേറ്റുപുറം തുടങ്ങി എല്ലായിടത്തും ജലവിഭവവകുപ്പ് നിശ്ചയിച്ച അപകടനിലക്കും മുകളിൽ വെള്ളം ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച പകൽ കുട്ടനാട്ടിൽ ഇടവിട്ട് ശക്തമായ മഴയായിരുന്നു. ചെറിയ ചാറ്റൽമഴ നിർത്താതെ പെയ്തു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പമ്പ, മണിമല നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളം കഴിഞ്ഞ ദിവസങ്ങളിലെക്കാൾ ശക്തികുറഞ്ഞ് തെളിഞ്ഞാണ് ഒഴുകുന്നത്. ഇതാണ് കുട്ടനാട്ടിൽ ജലനിരപ്പുയരാൻ കാരണം. കടലിലേക്ക് വെള്ളം ഒഴുകിമാറുന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. എം.സി റോഡിൽനിന്ന് ആലപ്പുഴക്കുള്ള രണ്ട് പ്രധാന റോഡുകളും വെള്ളക്കെട്ടിലാണ്. ഇതോടെ എ.സി റോഡ് വഴി ഗതാഗതം നിരോധിച്ചു. ചങ്ങനാശ്ശേരിയിൽനിന്ന് തിരുവല്ലയിൽ എത്തി അവിടെനിന്ന് എടത്വ, അമ്പലപ്പുഴ വഴി ആലപ്പുഴയിലെത്തുന്ന റോഡിലും ചിലയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാഹനഗതാഗതം ഒഴിവാക്കണമെന്ന് കലക്ടർ കൃഷ്ണതേജ അറിയിച്ചു. രാത്രി ഒൻപത് മുതൽ പുലർച്ച ആറ് വരെയാണ് നിരോധനം. പാറക്കൽ കലുങ്കിന് സമീപത്തും മാമ്പുഴക്കരിയിൽ കോസ്‌വേ നിർമിക്കുന്ന ഭാഗത്തെ സർവിസ് റോഡിലുമാണ് വെള്ളക്കെട്ട് കൂടുതൽ. വാഹനങ്ങൾ പൊലീസ് വഴിതിരിച്ചു വിടുന്നുണ്ട്. അമ്പലപ്പുഴ-തിരുവല്ല റോഡിൽ നെടുമ്പ്രം ഭാഗത്ത് വെള്ളംകയറിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമില്ല. എ.സി റോഡ് നവീകരണം കാരണം വാഹനങ്ങളെല്ലാം അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെയാണ് കടന്നുപോകുന്നത്. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആലപ്പുഴ: തീരദേശത്തുള്ളവർക്ക് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചതിന് പുറമെ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 270 പേരെ മാറ്റി പാർപ്പിച്ചു. എ.സി റോഡിൽ മാമ്പുഴക്കരി, പാറക്കൽ തുടങ്ങി അഞ്ചിടത്ത് വെള്ളംകയറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.