കായംകുളം: മണ്ഡലത്തിൽ മഴക്കെടുതികൾ വിലയിരുത്താനും പ്രതിരോധിക്കാനും അടിയന്തര യോഗം ചേർന്നു. നഗരസഭ പ്രദേശത്തും ആറ് പഞ്ചായത്തിലും ജാഗ്രതാ പ്രവർത്തനങ്ങൾ ശക്തമാക്കും. തടസ്സങ്ങൾ നീക്കി തോടുകളിലെയും കനാലുകളിലെയും നീരൊഴുക്ക് സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ശുദ്ധജലലഭ്യത ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിക്കും മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യാനും ആരോഗ്യ വകുപ്പിനും നിർദേശം നൽകി. അപകടകരമായ നിലയിൽ നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റും. ആവശ്യമെങ്കിൽ വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂമുകൾ ആരംഭിക്കാനും തീരുമാനിച്ചു. താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും. പൊതുജനങ്ങൾക്ക് അവരുടെ പരാതി അറിയിക്കുന്നതിന് എം.എൽ.എ ഓഫിസ് കേന്ദ്രീകരിച്ച് 'റെയിൻ റെയിൻ ഗോ എവേ' എന്ന പേരിൽ ഓട്ടോമേറ്റഡ് വാട്സ്ആപ് മെസേജിങ് സംവിധാനം സജ്ജമാക്കി. പരാതികളുടെ വിശദാംശങ്ങൾ 8217620129 എന്ന വാട്ട്സ് ആപ് നമ്പറിലേക്ക് അയക്കാം. യോഗത്തിൽ യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.