ദുരന്ത നിവാരണ സേന സജ്ജമായി

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണ സേന, മഴക്കാല പ്രതിസന്ധി മറികടക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമാകാൻ ഒത്തുചേർന്നു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഒത്തുചേരലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ്​ സ്മിതാ ദേവാനന്ദ്, സ്ഥിരം സമിതി ചെയർമാൻമാരായ രാജേഷ് വിവേകാനന്ദ, എൻ.കെ. ജനാർദനൻ, ബ്ലോക്ക് ഡെവലപ്പ്മെന്‍റ്​ ഓഫിസർ പി.വി. സിസിലി, ദുരന്തനിവാരണ ചാർജ് ഓഫിസർ കെ.കെ മനോജ് എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിൽ പരിശീലനം പൂർത്തീകരിച്ചവരിൽനിന്ന് തെരഞ്ഞെടുത്ത 50 പേരുടെ ഒത്തുചേരലാണ് ആദ്യഘട്ടത്തിൽ നടന്നത്. അഞ്ച് പഞ്ചായത്തുകളിലും ഇവരുടെ സേവനം ഉറപ്പാക്കാൻ പഞ്ചായത്ത് തല ചുമതലക്കാരെ നിശ്ചയിക്കും. ബ്ലോക്ക് കോഓഡിനേറ്ററായി ധനേഷ് കുമാറിനെയും അസി. കോഓഡിനേറ്ററായി ബി.ആർ ധിനിലിനെയും തെരഞ്ഞെടുത്തു. 24 മണിക്കൂറും സജ്ജമായ കൺട്രോൾ റൂം ബ്ലോക്ക് പഞ്ചായത്തിൽ തുറന്നിട്ടുണ്ട്. ചിത്രം : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ദുരന്തനിവാരണ സേനാംഗങ്ങൾ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഒത്തുചേർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.