താമരക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒ.പി വൈകീട്ട്​ ആറുവരെ

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതിന്റെ ഭാഗമായി ഒ.പി പ്രവർത്തനം വൈകീട്ട്​ ആറുവരെയാക്കി. ഇതിനായി ഒരു ഡോക്ടറെയും നഴ്സിനെയുമുൾപ്പെടെ പഞ്ചായത്ത് താൽക്കാലികമായി നിയമിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ജി. വേണു ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ പി.ബി. ഹരികുമാർ, പഞ്ചായത്ത് അംഗം ടി. മന്മഥൻ, സെക്രട്ടറി ഹരികുമാർ, മെഡിക്കൽ ഓഫിസർ എൽവിൻ ജോസ്, അസി. സെക്രട്ടറി ജയകുമാർ, ഡോ. വസന്ത്, എസ്. ജമാൽ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒ.പിയുടെ പ്രവർത്തനം വൈകീട്ട്​​ ആറുവരെ നീട്ടിയത് പ്രസിഡന്‍റ്​ ജി. വേണു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.