ടയർ പഞ്ചറായി; വാഴക്കുല കയറ്റിയ ലോറി നടുറോഡിൽ മറിഞ്ഞു

അരൂർ: വാഴക്കുല കയറ്റിയ ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണംവിട്ട്​ നടുറോഡിൽ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ കോടംതുരുത്തിന്​ സമീപം കഴിഞ്ഞ ദിവസം രാവിലെ ഒമ്പത്​ മണിയോടെയായിരുന്നു അപകടം. വാഴക്കുലകളെല്ലാം റോഡിൽ ചിതറി. നടുറോഡിൽ തന്നെ മറിഞ്ഞതിനാൽ ഒരു മണിക്കൂറോളം രണ്ടുവരി ഗതാഗതം സ്തംഭിച്ചു. തമിഴ്നാട്ടിൽനിന്ന്​ വാഴക്കുലകളുമായി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ലോറി. കുത്തിയതോട് പൊലീസും അരൂർ അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. രണ്ടു ദിവസം മുമ്പ് ദേശീയപാതയിൽ അരൂർ പെട്രോൾ പമ്പിന്​ മുൻവശം ലോറിയുടെ കെട്ടഴിഞ്ഞ് വാഴക്കുലകൾ നടുറോഡിൽ വീണിരുന്നു. ചിത്രം കോടന്തുരുത്തിൽ നടുറോഡിൽ മറിഞ്ഞ വാഴക്കുല കയറ്റിയ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.