അമ്പലപ്പുഴ: കാലവര്‍ഷം ശക്തമായതോടെ കലിതുള്ളിയ കടല്‍ തീരം കവര്‍ന്നെടുക്കുന്നു. ഒരു വീട് തകര്‍ന്നു. നിരവധി വീടുകൾ ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15ാം വാർഡ് വണ്ടാനത്താണ് കടൽ ക്ഷോഭം ശക്തമായത്. മുരളി ഭവനിൽ മുരളിയുടെ വീട് ഭാഗികമായി തകർന്നു. ഇതോടെ ഇദ്ദേഹത്തിൻെറ ഭാര്യ മുത്തുമണി, മകൻ സന്തോഷ് എന്നിവരുൾപ്പെടെ ആറുപേർ ബന്ധുവീടുകളില്‍ അഭയംതേടി. മുത്തുമണിയുടെ സഹോദരിയുടെ ചെമ്മീൻ പീലിങ് ഷെഡ് തിങ്കളാഴ്ച രാത്രി നിലംപൊത്തിയതോടെ ഈ കുടുംബത്തിൻെറ ഏക വരുമാന മാർഗവും നിലച്ചു. നിരവധി തെങ്ങുകളും കടപുഴകി. രണ്ടു ദിവസം മുമ്പ് പുതുവൽ രമണൻെറ വീടും തകർന്നിരുന്നു. തിങ്കളാഴ്ച രാത്രി മുതൽ ഇവിടെ കടൽക്കയറ്റമാണ്. ഈ ഭാഗത്ത് പുലിമുട്ട് നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. വർഷങ്ങൾക്കു മുമ്പ് തകർന്ന കടൽഭിത്തിയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. നേരത്തേ കടൽ ക്ഷോഭം മൂലം തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. പുലിമുട്ടോടുകൂടിയുള്ള കടൽ ഭിത്തി നിർമാണം പൂർത്തിയാക്കാത്തതാണ് പ്രദേശത്ത് ഇപ്പോൾ കടൽ ക്ഷോഭം മൂലം ദുരിതം വർധിക്കാൻ കാരണമായത്. അടിയന്തരമായി പുലിമുട്ടോട് കൂടിയുള്ള കടൽ ഭിത്തി നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. (കടല്‍ക്ഷോഭ പ്രദേശവും കടലെടുത്ത മുരളിയുടെ വീടും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹാരിസ് സന്ദര്‍ശിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.