എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

ചെങ്ങന്നൂർ: മാന്നാറിൽ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. മാവേലിക്കര നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസത്തിൽ വീട്ടിൽ വിഷ്ണു (22), നൂറനാട് മുതുകാട്ടുകര തറയിൽ വീട്ടിൽ അക്ഷയ്ശ്രീ (22) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന്​ ഒന്നര ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്കൂൾ വിദ്യാർഥികൾക്ക് വിൽപന നടത്തുന്നതിനായി ബൈക്കിൽ വന്ന ഇവരെ കുരട്ടിക്കാട് ഭാഗത്തുനിന്നാണ് തിങ്കളാഴ്ച വൈകീട്ട് കസ്റ്റഡിയിൽ എടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.