ലജ്​നത്ത്​ എന്‍ട്രന്‍സ് അക്കാദമി ഉദ്​ഘാടനം ചെയ്തു

ആലപ്പുഴ: ലജ്​നത്തുൽ മുഹമ്മദിയ്യ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഹൈഗേറ്റ് എന്‍ട്രന്‍സ് അക്കാദമി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ​ചെയ്തു. എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എം.എൽ.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. പി.എന്‍. പണിക്കര്‍ സ്മാരക അവാര്‍ഡ് നേടിയ എം. ഷബീര്‍, ഭാരതപര്യടനം നടത്തിയ മുഹമ്മദ് മുബാറക്ക്, ഇലക്ട്രിസിറ്റി ബോര്‍ഡില്‍ റെക്കോഡ്​ കലക്ഷന്‍ നേടിയ ഫിറോസ് ഖാന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ലജ്​നത്ത്​ പ്രസിഡന്റ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷംസുദ്ദീന്‍, ഭാരവാഹികളായ എസ്.എം. ഷരീഫ്, എസ്.ബി. ബഷീര്‍, എ.എം. ഖാസിം, പ്രിന്‍സിപ്പല്‍ ടി.എ. അഷ്‌റഫ് കുഞ്ഞാശാന്‍, ഹെഡ്മിസ്ട്രസ് ഇ. സീന, പി.ടി.എ പ്രസിഡന്റ് എസ്.എം. അസ്‌ലം തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.