ബുധനൂർ: ബന്ധുക്കളുടെ തണലിൽ കഴിഞ്ഞ വയോധിക ഇനി ഗാന്ധിഭവന്റെ സംരക്ഷണ ചുമതലയിൽ. 90കാരിയായ ബുധനൂർ പെരിങ്ങിലിപ്പുറം ഈരിക്കൽ കിഴക്കേതിൽ ദേവകിയമ്മയെയാണ് പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തത്. അവിവാഹിതയായ ദേവകിയമ്മക്ക് സ്വന്തമായി കിടപ്പാടമോ സഹോദരങ്ങളോ ഇല്ല. ഇതുവരെ അടുത്ത ബന്ധുവിന്റെ സംരക്ഷണത്തിലായിരുന്നു. പരസഹായമില്ലാതെ ഒരുവർഷമായി അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികയെ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ മെഡിക്കൽ സംഘവും അയൽവാസികളുമാണ് സംരക്ഷിച്ചിരുന്നത്. സജി ചെറിയാൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജനെത്തി ദേവകിയമ്മയെ ഏറ്റെടുത്തു. കരുണ ജനറൽ സെക്രട്ടറി എൻ.ആർ. സോമൻപിള്ള, വർക്കിങ് ചെയർമാൻ സുരേഷ് മത്തായി, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, കരുണ ജോയന്‍റ് സെക്രട്ടറി സെക്രട്ടറി എം.കെ. ശ്രീകുമാർ, സുജാത മുരളി, സുരേഷ്, ശോഭ മാഹേശ്വരൻ, ടി.സി. സുരേഷ്, സുരേഷ് കലവറ, ജയകുമാർ, കെ.കെ. ചെല്ലപ്പൻ, രജി മാത്യു, ജയകുമാർ, മഞ്ജു വിനോദ്, ആയുഷ്, ഗോപിനാഥ് മഠത്തിൽ, ഷമീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.