പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 12ാം വാർഡിൽ 109ാം നമ്പർ അംഗൻവാടി കെട്ടിടത്തിന് തറക്കല്ലിട്ടു. കണിയാംവെളി അശോകനും ഭാര്യ അജിതയും ദാനമായി നൽകിയ മൂന്ന് സെന്‍റിലാണ് സ്മാർട്ട് അംഗൻവാടി നിർമിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ധന്യാസന്തോഷ് അധ്യക്ഷത വഹിച്ചു. അശോകൻ കണിയാംവെളിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ആർ. രജീത, വാർഡ് മെംബർ കെ.ഇ. കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം : പാണാവള്ളി പഞ്ചായത്ത് 12ാം വാർഡിൽ സ്മാർട്ട് അംഗൻവാടിക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ശിലാസ്ഥാപനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.