രോഗികൾ അടക്കമുള്ളവർ വലഞ്ഞു കുട്ടനാട്: എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി പൂവം ഭാഗത്ത് നിര്‍മിച്ച സമാന്തര പാത ഇടിഞ്ഞുതാഴ്ന്നതുമൂലം ഉണ്ടായ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ഇടറോഡുകളില്‍ വന്‍ ഗതാഗതക്കുരുക്ക്. കാവാലം-കൈനടി, കിടങ്ങറ-കുമരങ്കരി, മങ്കൊമ്പ് വികാസ് മാർഗ് റോഡുകളിലും കാവാലം ജങ്കാര്‍ കടവിലുമാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. എ.സി റോഡില്‍ പെരുന്ന മുതല്‍ കിടങ്ങറ വരെയുള്ള ഭാഗത്താണ് ഗതാഗത നിരോധനം. അതിനാല്‍ ചങ്ങനാശ്ശേരിയില്‍നിന്ന് ആലപ്പുഴയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വാലടി കാവാലം വഴി ജങ്കാര്‍ കയറി പോകണം. ആലപ്പുഴയില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങളും ഇതേവഴി തന്നെ പോകണം. വാഹനങ്ങളുടെ ബാഹുല്യംമൂലം വീതികുറഞ്ഞ റോഡ് രാവിലെ മുതല്‍തന്നെ ഗതാഗതക്കുരുക്കിലായി. രോഗികളും വിവിധ ജോലിക്കായി പോകുന്നവരും വിദ്യാര്‍ഥികളും കുരുക്കില്‍പെട്ടു. കാവാലം ജങ്കാര്‍ കടവിലെ ഗതാഗതക്കുരുക്ക് പൊലീസ് എത്തിയാണ് പരിഹരിച്ചത്. ഇരുകരയിലും സർവിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിന് സ്റ്റാൻഡ് വരെ എത്താന്‍ കഴിയുമായിരുന്നില്ല. (കുട്ടനാട്ടിലെ ഇടറോഡുകളിലെ ഗതാഗതക്കുരുക്ക്) apl kuttanad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.