പൂച്ചാക്കൽ: എൽ.എസ്.എസ്, യു.എസ്.എസ് ശനിയാഴ്ച നടക്കും. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിലിന്‍റെ നേതൃത്വത്തിൽ തുറവൂർ ഉപജില്ലയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് നടത്തുന്നത്. തുറവൂർ വെസ്റ്റ് യു.പി.എസ്, ഓടമ്പള്ളി ഗവ. യു.പി.എസ് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്. അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളിലെ കുട്ടികൾ ഓടമ്പള്ളി സ്കൂളിലും കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിലെ കുട്ടികൾ വെസ്റ്റ് യു.പി സ്കൂളിലുമാണ് പങ്കെടുക്കേണ്ടത്. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. 12.30 വരെയാണ് പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.