മികവ്​ നിലനിർത്തി കിറ്റ് സ്കൂൾ

കായംകുളം: നൂറുശതമാനത്തിന്‍റെ മികവ് 17ാം വർഷവും നിലനിർത്തിയ കിറ്റ് ഇംഗ്ലീഷ് സ്കൂൾ മുറ്റത്ത് കുട്ടികളുടെ ആഹ്ലാദാരവം. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിലും ഉപജില്ലയിലെ മികച്ച വിജയവും സ്കൂളിന് നിലനിർത്താനായി. 64 വിദ്യാർഥികളിൽ ആറ് പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 11പേർ ഒമ്പതും 16 പേർ എട്ട് എ പ്ലസും കരസ്ഥമാക്കിയാണ് നേട്ടം കൊയ്തത്. വിജയം നേടിയ കുട്ടികൾ സ്കൂളിൽ സംഗമിച്ച് കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ചിത്രം: APLKY1KITSCHOOL കായംകുളം കിറ്റ് ഇംഗ്ലീഷ് സ്കൂളിൽ എസ്.എസ്.എൽ.സി വിജയികൾ സംഗമിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.