ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ചെങ്ങന്നൂർ: ജീവനക്കാർ പണിമുടക്കുന്നതിനെതിരായ കോടതി നിർദേശത്തിനെതിരെ ആക്​ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ചെങ്ങന്നൂർ താലൂക്കിൽ പത്ത് കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തി. മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗം യൂനിയൻ ജില്ല വൈസ് പ്രസിഡന്റ് പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ ഏരിയ പ്രസിഡന്‍റ്​ വി. ഷാജി മോൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.