കാപ്പ ലംഘിച്ച പ്രതി അറസ്റ്റിൽ

തുറവൂർ: . നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡിൽ കൊടിയനാട്ട് വീട്ടിൽ ഗോഡ്​വിനെയാണ്​ (23) ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കുത്തിയതോട് എസ്.എച്ച്.ഒ എസ്.സനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 10 മാസം മുമ്പ് കാപ്പ പ്രകാരം ജില്ലയിൽനിന്ന്​ നാട് കടത്തിയ ഇയാൾ നിയമം ലംഘിച്ച്​ ജില്ലയിൽ പ്രവേശിച്ചതിനെത്തുടർന്നാണ്​അറസ്റ്റ്. സബ് ഇൻസ്‌പെക്ടർമാരായ അജിത് കുമാർ, വിഷ്ണു ബി. നായർ, സി.പി.ഒമാരായ അനന്തകൃഷ്ണൻ, രാംകുമാർ, കലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. apl kaappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.