പ്ലസ്​ വൺ പ്രവേശനം 'നോ ടെൻഷൻ'; ജയിച്ചവരെക്കാൾ കൂടുതൽ സീറ്റുണ്ട് ജില്ലയിൽ

സീറ്റ്​​ 22,739* ഉപരിപഠനത്തിന്‌ അർഹർ 21,879 പേർ ആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച മുഴുവൻ പേർക്കും പ്ലസ്‌ വൺ സീറ്റ് ഉറപ്പ്​. 22,739 സീറ്റാണ്​ പ്ലസ് വണ്ണിന്​ ജില്ലയിലുള്ളത്​. 21,879 പേരാണ് ഉപരിപഠനത്തിന്‌ അർഹരായിട്ടുള്ളത്. സി.ബി.എസ്.ഇ സ്കൂളിൽനിന്ന് കുറച്ചു കുട്ടികളെങ്കിലും സംസ്ഥാന സിലബസിലേക്ക്​ മാറാറുണ്ട്. ഇതുണ്ടായാലും ആവശ്യത്തിലറെ സീറ്റുണ്ടാകും. സയൻസ്-12,839, ഹ്യുമാനിറ്റീസ്-3,300, കോമേഴ്‌സ്-6,500 എന്നിങ്ങനെയാണ്​ സീറ്റുകളുടെ എണ്ണം. 451 സീറ്റ്​ സ്പോർട്ട്‌സ് ക്വോട്ടയിൽ ഉൾപ്പെടുന്നതാണ്. 15,244 സീറ്റ്​ മെറിറ്റ് വിഭാഗത്തിലും. കൂടാതെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 1,630 സീറ്റുമുണ്ട്. ഐ.ടി.ഐ, പോളിടെക്നിക് തുടങ്ങിയ സാധ്യതകൾ വേറെയും. ഇഷ്ടപ്പെട്ട സ്കൂളുകളിൽ അലോട്ട്മെന്റ് കിട്ടുമോ എന്നതിലേയുള്ളൂ സംശയം. വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും വിട്ടുവീഴ്ച വേണ്ടിവരാം. നഗരങ്ങളിലെ സ്കൂളുകളിലാണ്​ തിരക്കു കൂടുതലുണ്ടാകുക. മികച്ച സ്കൂളുകളിലും നഗരഹൃദയങ്ങളിലുള്ള സ്കൂളുകളിലേക്കുമാണ്​ കൂടുതൽ കുട്ടികളും അലോട്ട്മെന്റിലൂടെ അപേക്ഷിക്കാറുള്ളത്. പലപ്പോഴും ഗ്രാമീണ മേഖലകളിൽ സീറ്റ്‌ ഒഴിഞ്ഞുകിടക്കും. കഴിഞ്ഞവർഷവും ഇത്രയും സീറ്റുണ്ടായിരുന്നു. നേതൃത്വവുമായി തെറ്റി; മുതുകുളം പഞ്ചായത്ത്​ ബി.ജെ.പി അംഗം രാജിവെച്ചു ഹരിപ്പാട്​: മുതുകുളം പഞ്ചായത്ത്​ നാലാം വാർഡിൽനിന്നുള്ള ബി.ജെ.പി അംഗം ജി.എസ്. ബൈജു രാജിവെച്ചു. ഏറെനാളായി പ്രാദേശിക നേതൃത്വവുമായി നിലനിന്ന അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് രാജി. മുതുകുളത്തെ ബി.ജെ.പിയുടെ മുഖമായിരുന്ന ബൈജു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലും അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ വിജയത്തോടെയാണ് മുതുകുളം പഞ്ചായത്തിൽ ആദ്യമായി ബി.ജെ.പിക്ക് പ്രതിനിധിയുണ്ടാകുന്നത്. പതിനഞ്ചംഗ ഭരണസമിതിയിൽ സി.പി.എമ്മിനും കോൺഗ്രസിനും അഞ്ചംഗങ്ങൾ വീതമാണുള്ളത്. ബി.ജെ.പി.ക്ക്​ നാലംഗങ്ങളും. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ സി.പി.എമ്മാണ്​ ഭരിക്കുന്നത്. ഭരണസമിതിക്ക്​ ഭീഷണിയില്ലെങ്കിലും ഉപതെരഞ്ഞെടുപ്പ്​ ഫലം നിർണായകമാകാം. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ഒരു പാർട്ടിയിലും ചേരില്ലെന്നും ജി.എസ്. ബൈജു പറഞ്ഞു. രാജിക്കാര്യത്തിൽ പാർട്ടിയുമായി ആലോചന നടത്തിയിട്ടില്ലെന്ന് ബി.ജെ.പി പ്രാദേശിക നേതൃത്വവും പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.