ആലപ്പുഴ: മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വൻ ഹാൻസ് ശേഖരം പിടികൂടി. കാട്ടൂര്‍ ചാണിയില്‍ രാജു (56), മാരാരിക്കുളം അറക്കല്‍ ജോർജ് (62) എന്നിവരെയാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന്‍റെ നിർദേശത്തെ തുടർന്ന് ആലപ്പുഴ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വഡും മാരാരിക്കുളം ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ ആഡംബര കാറിൽ വന്ന് പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികൾക്ക് ഹാൻസ് കൊടുക്കുന്നതിനിടെ പുകയില ഉൽപന്നം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തതിൽ ജോർജിന്റെ വീട്ടിൽ ഒളിപ്പിച്ചിരുന്ന 35,000ത്തോളം ഹാൻസ് പാക്കറ്റ് പിടികൂടി. ഏകദേശം 24 ലക്ഷം രൂപ വില വരുന്ന ഹാൻസാണ് പിടികൂടിയത്. ഫോട്ടോ: പിടിയിലായ രാജുവും ജോര്‍ജും ഹാന്‍സ് ശേഖരവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.